ആലാപന മാധുര്യം കൊണ്ട് സോഷ്യല്‍ ലോകം കീഴടക്കി ഈ 3 വയസ്സുകാരി.. എത്ര കേട്ടാലും മതിയാകില്ല ഈ ചക്കരവാവയുടെ ‘ചന്ദ്രകലളഭം ചാര്‍ത്തി ഉറങ്ങും തീരം’..

ചില പാട്ടുകള്‍ എത്രകേട്ടാലും മതിവരില്ല… മുതിര്‍ന്നവര്‍ മുതല്‍ ചെറിയ കുട്ടികള്‍ വരെ പാടി നടക്കും. അത്തരത്തില്‍ ഒരു ഗാനമാണ് യേശുദാസ് പാടിയ ‘ചന്ദ്രകളഭം ചാര്‍ത്തി ഉറങ്ങും തീരം’. ഈ ഗാനം ഒരിക്കല്‍ കൂടി മലയാളി മനസിലേക്ക് എത്തിക്കുകയാണ് ഈ ചക്കരവാവ. എന്നാല്‍ ഈ പാട്ടിന്റെ അര്‍ത്ഥമോ, കാര്യങ്ങളൊന്നും കുഞ്ഞു വൈഗയ്ക്ക് അറിയില്ല.

ആലാപന മാധുര്യം കൊണ്ട് ,സോഷ്യല്‍ ലോകം കീഴടക്കിയിരിക്കുകയാണ് ഈ 3 വയസ്സുകാരി… എന്നാല്‍ നിരവധിപേര്‍ ഈ ഗാനം പങ്കുവെക്കുകയും ചെയ്തു. കുഞ്ഞുഗായികയുടെ ആലാപന മാധുരിയെ പ്രശംസിക്കുകയാണ് സോഷ്യല്‍ ലോകം. വയലാര്‍ രാമവര്‍മയുടെതാണ് അതിമനോഹരമായ വരികള്‍. ജി ദേവരാജന്റെ സംഗീതം. 1975ല്‍ പുറത്തിറങ്ങിയ കൊട്ടാരം വില്‍ക്കാനുണ്ട് എന്ന ചിത്രത്തിലേതാണു ഗാനം.

Exit mobile version