സ്റ്റാര്‍ട്ട് ആക്ഷന്‍, എന്റെ മാതാവേ….അയ്യോ! ഉദ്ദേശിച്ചത് പ്രണയാതുരമായ വീഡിയോ,കിട്ടിയത് ഹ്യൂമര്‍ രംഗം; സമൂഹമാധ്യമങ്ങളെ കുടുകുടെ ചിരിപ്പിച്ച് കല്ല്യാണ വീഡിയോ

സമൂഹമാധ്യമങ്ങള്‍ നിറയെ ഇപ്പോള്‍ ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയും തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി പ്രിയ റോസിന്റെയും കല്ല്യാണ വീഡിയോയാണ്

ഒരു കല്യാണമുണ്ടായാല്‍ ആരെ വിളിച്ചില്ലേലും ന്യൂജനറേഷന്‍, ക്യാമറാമാനെ വിളിക്കും. സേവ് ദി ഡേറ്റ് മുതല്‍ കല്ല്യാണ വീഡിയോവരെ ക്യാമറക്കണ്ണുകളില്‍ പകര്‍ത്തുകയും ചെയ്യും. സമൂഹമാധ്യമങ്ങള്‍ നിറയെ ഇപ്പോള്‍ ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയും തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി പ്രിയ റോസിന്റെയും കല്ല്യാണ വീഡിയോയാണ്.

പ്രണയാതുരമായ കല്ല്യാണ വീഡിയോ എടുക്കാന്‍ ദമ്പതികളെ തോണി കയറ്റി വിട്ട ക്യാമറാമാന്‍ ജിബിന്‍ദേവ് സ്വപ്‌നത്തില്‍പ്പോലും ചിന്തിച്ചുകാണില്ല താനെടുക്കാന്‍ പോകുന്നത് ആളുകളെ കുടുകുടെ ചിരിപ്പിക്കുന്ന ഒരു വീഡിയോയാരിക്കുമെന്ന്.

പേടിക്കേണ്ട, മനോഹരം എന്നൊക്കെ വീഡിയോയുടെ ബാക്ഗ്രൗണ്ട് ശബ്ദം കേള്‍ക്കാം. പെണ്‍കുട്ടി എന്റെ മാതാവേ…അയ്യോ എന്നൊക്കെ പറയുന്നുണ്ട്. പെട്ടെന്ന് തോണി മറിഞ്ഞ് ദമ്പതികള്‍ വെള്ളത്തിലോട്ട് വീഴുന്നു ഈ രംഗമാണ് സമൂഹമാധ്യമങ്ങളില്‍ ചിരിപടര്‍ത്തുന്നത്.

വീഡിയോ കാണം…

Exit mobile version