ഒരു കുടുംബത്തില്‍ ചട്ടീം കലവുമാകുമ്പോ തട്ടീം മുട്ടീം ഇരിക്കില്ലേ സാര്‍ ! ടിക് ടോകിലേക്ക് ചുവട് വെച്ച് സുരാജും

ടിക് ടോക് തരംഗമാണ് ഇപ്പോള്‍. ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ നിറയെ ടിക് ടോക് വീഡിയോയുടെ ബഹളമാണ്.അതിനിടയില്‍ മലയാളികളുടെ പ്രിയതാരം സുരാജ് വെഞ്ഞാറമൂടും ടിക് ടോകിലേക്ക് ചുവടുവെച്ചിരിക്കുകയാണ്.

ടു കണ്‍ട്രീസ് എന്ന സിനിമയിലെ സംഭാഷണമാണ് ടിക് ടോക് വീഡിയോയില്‍ ചെയ്തിരിക്കുന്നത്. വീഡിയോയില്‍ സുരാജിനൊപ്പം കൊച്ചു പ്രേമനും അപ്പ ഹാജയും ഉണ്ട്.

Exit mobile version