ഹവാ ഹവാ…കൊടും തണുപ്പിനെ അവഗണിച്ച് പാകിസ്താന്‍ ഗാനത്തിന് ചുവട്‌വെച്ച് ഇന്ത്യന്‍ സൈനികര്‍; കൈയ്യടിച്ച് സമൂഹമാധ്യമങ്ങള്‍

കൊടും തണുപ്പിലും ഗാനത്തിന് ചുവട് വെയ്ക്കുന്ന ഇന്ത്യന്‍ സൈനികരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ‘ഹവാ ഹവാ’ എന്ന പാകിസ്താന്‍ ഗാനത്തിനാണ് ഇന്ത്യന്‍ സൈന്യം ചുവടുവച്ചത്.

30 സെക്കന്റ് ദൈര്‍ഘ്യമുളള വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. 1980 ല്‍ പുറത്തിറങ്ങിയ ഹവാ ഹവാ എന്ന ആല്‍ബത്തില്‍ പാകിസ്താന്‍ പോപ് ഗായകന്‍ ഹസന്‍ ജഗാംഹീര്‍ ആലപിച്ചതാണ് ഈ ഗാനം.

Exit mobile version