തേച്ചിട്ട് പോയ കാമുകന് വിവാഹ പന്തലില്‍ ചെന്ന് പണികൊടുക്കുമെന്നത് ടിക് ടോക് വീഡിയോ? ലൈക്കോ ഷെയറോ കിട്ടാനുള്ള അടവോ എന്ന് സമൂഹമാധ്യമങ്ങള്‍

തിരുവനന്തപുരം : ടിക് ടോക് വീഡിയോയിലൂടെ ആളുകളെ പറ്റിക്കുന്നത് ഒരു പുതിയ ട്രന്‍ഡാണ്. കഴിഞ്ഞ ദിവസം ഒരു യുവതി കൈക്കുഞ്ഞുമായി ഉപേക്ഷിച്ച് പോയ ഭര്‍ത്താവിനെ കാത്തിരിക്കുന്നുവെന്ന രീതിയില്‍ വികാര നിര്‍ഭരമായ ഒരു വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. യുവതിക്ക് പിന്തുണയുമായി ഒരുപാട് പേര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ പിന്നീട് തന്റെ ജീവിതവുമായി ഈ വീഡിയോയ്ക്ക് ഒരു ബന്ധവുമില്ല എന്നു പറഞ്ഞു യുവതി തന്നെ രംഗത്ത് വന്നു.

സത്യമേത് മിത്യയേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയാണ് ഇപ്പോള്‍. അതിനിടയില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയാണ് പറ്റിച്ച് പോയ കാമുകന് കല്യാണ ദിവസം പന്തലില്‍ കയറി ചെന്ന് കല്ല്യാണപെണ്ണിന്റെ മുന്നില്‍ വെച്ച് അടി കൊടുക്കുമെന്ന് പെണ്‍കുട്ടി പറയുന്നത്.

‘എനിക്കൊരു ലവര്‍ ഉണ്ടായിരുന്നു. കുറേ ദിവസമായി വിളിച്ചിട്ട് എടുക്കുന്നില്ല…അവന്റെ കല്ല്യാണമാണ് ഫെബ്രുവരിയില്‍…അബ്ദുള്‍ റസാഖ് എന്നാണ് പേര്, മലപ്പുറത്താണ്.അബ്ദുള്‍ റസാഖേ നീ ഈ ദുനിയാവിന്റെ ഏത് കോണില്‍ പോയ് നിന്റെ നിക്കാഹ് നടത്തിയാലും നിന്റെ പന്തലില്‍ വന്നിട്ട് നിനക്കുളള കല്ല്യാണ ഗിഫ്റ്റ് ഞാന്‍ തരും.ഞാന്‍ ചാകത്തൊന്നുമില്ല കല്ല്യാണപെണ്ണിന്റെ മുന്നില്‍ വെച്ച് അടി കൊടുക്കും എന്ന് വീഡിയോയിലൂടെ പെണ്‍കുട്ടി പറയുന്നു’.

യുവതിക്ക് പിന്തുണയുമായി ധാരാളം പേര്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും മിക്കവരും സംശയ ദൃഷ്ടിയോടെയാണ് ഈ വീഡിയോയെ സമീപിക്കുന്നത്. ടിക് ടോക് വീഡിയോ ധാരാളം ചെയ്തിട്ടുള്ളയാളാണ് വീഡിയോയിലുളള ആമ്പല്‍ പി തങ്കച്ചന്‍ പല്ലവി എന്ന കുട്ടി. അതുകൊണ്ട് തന്നെ ഈ വീഡിയോ വെറും പബ്ലിസിറ്റിയ്ക്കായിട്ടുള്ളതാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം ആളുകള്‍ അഭിപ്രായപ്പെടുന്നത്.


Exit mobile version