സൂക്ഷിച്ചോ മക്കളേ ടിക് ടോകില്‍ നിങ്ങളെ കടത്തിവെട്ടും ഈ അപ്പൂപ്പനും അമ്മൂമ്മയും! ചുണ്ണാമ്പുണ്ടോ കൈയ്യില്‍… സോറി ഞാന്‍ മുറുക്കാറില്ല, നിര്‍ത്തിയതാ…എന്നാല്‍ ഞാനും നിര്‍ത്തി…മുത്തശ്ശിയുടെയും മുത്തശ്ശന്റെയും ക്യൂട്ട് വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

കല്ല്യാണരാമന്‍ എന്ന ഹിറ്റ് ചിത്രത്തിലെ തെക്കടത്തെ ഗോലകൃഷ്ണനെയും കാര്‍ത്തിയാനിയമ്മയേയും ടിക് ടോക് വീഡിയോയിലൂടെ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് ഒരു മുത്തശ്ശനും മുത്തശ്ശിയും.

ഞാന്‍ തെക്കേടത്തെയാ,ഗോപാലകൃഷ്ണന്‍,ചുണ്ണാമ്പുണ്ടോ കയ്യിലെന്ന് അപ്പൂപ്പന്‍ ചോദിക്കുമ്പോള്‍ സോറി ഞാന്‍ മുറുക്കാറില്ല, നിര്‍ത്തിയതാ എന്ന് മുത്തശ്ശി പറയുന്നു. ഇതിന് മറുപടിയായി എന്നാല്‍ ഞാനും നിര്‍ത്തിയെന്ന് മുത്തശ്ശന്‍ മറുപടി പറയുന്നു. ഇവരുടെ ക്യൂട്ട് വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

Exit mobile version