അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു… പാട്ടിന്റെ പൂര്‍ണ്ണരൂപം കേട്ടിട്ടുണ്ടോ? മാതൃസ്‌നേഹം വിളിച്ചോതി ഗാനത്തിനൊപ്പം മനോഹരമായ ദൃശ്യാവിഷ്‌കാരവുമായി ഇംത്യാസ്; കാതിന് ഇമ്പം നല്‍കുന്ന ഗാനത്തെയും ദൃശ്യവിരുന്നിനെയും ഏറ്റെടുത്ത് പ്രേക്ഷകര്‍

നാലു വരി പാട്ടിന്റെ ബാക്കി ഭാഗം എഴുതിയതും ഇംത്യാസ് തന്നെയാണ്

കൊച്ചി: ‘അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു’ എന്ന പാട്ട് നമ്മളൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍ ഈ ഗാനത്തിന്റെ മുഴുവന്‍ ഭാഗം എത്രപേര്‍ കേട്ടിട്ടുണ്ട്?. ഈ പാട്ടിന്റെ പൂര്‍ണ രൂപം നാനോ മ്യൂസിക് ആയി അവതരിപ്പിച്ചിരിക്കുകയാണ് കൊച്ചിക്കാരനായ ഇംത്യാസ് അബൂബക്കര്‍.

ഗാനത്തിന് അമ്മയും കുട്ടിയും തമ്മിലുളള ബന്ധത്തിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരവും ഇംത്യാസ് ഒരുക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഈ ഗാനവും വീഡിയോയും. നാലു വരി പാട്ടിന്റെ ബാക്കി ഭാഗം എഴുതിയതും ഇംത്യാസ് തന്നെയാണ്.

അസോസിയേറ്റ് ഡയറക്ടറും നടനുമായ സലാം ബുക്കാരിയും ജര്‍മനിയില്‍ നിന്നുള്ള പെര്‍ഫോമിംഗ് അര്‍ട്ടിസ്റ്റായ മായം അയേലയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Exit mobile version