‘ട്രോള്‍ മഴ’യല്ല ഈ ‘ഫ്രീക്ക് പെണ്ണിന്’ അഭിനന്ദന പ്രവാഹം; സോഷ്യല്‍ മീഡിയയില്‍ വൈറലായി കിടിലന്‍ കവര്‍ സോംഗ് ഡാന്‍സ്

എങ്കിലിതാ ഈ പാട്ടിന്റെ കവര്‍ സോംഗ് ഹിറ്റായിരിക്കുകയാണ് സോഷ്യല്‍മീഡിയയില്‍ ഒന്നാകെ.

സോഷ്യല്‍മീഡിയയില്‍ ട്രോളുകളിലൂടെ യുവാക്കള്‍ അഡാറ് ലൗവിലെ ‘ഫ്രീക്ക് പെണ്ണെ’ വലിച്ചു തേച്ച് ഒട്ടിച്ചെങ്കിലും ഡിസ്‌ലൈക്കുകള്‍ പെരുകിയെങ്കിലും പാട്ട് അങ്ങ് കേറി ഹിറ്റായിരിക്കുകയാണ്. പലരുടെയും ഫോണിലൂടെ ഒഴുകുന്ന ഗാനം ഇപ്പോള്‍ ഈ ഫ്രീക്ക് പെണ്ണിന്റെത് തന്നെയാണ്. എങ്കിലിതാ ഈ പാട്ടിന്റെ കവര്‍ സോംഗ് ഹിറ്റായിരിക്കുകയാണ് സോഷ്യല്‍മീഡിയയില്‍ ഒന്നാകെ.

യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയ്ക്ക് നിരവധി പേരാണ് അഭിനന്ദനവുമായി കമന്റുകള്‍ ഇട്ടിരിക്കുന്നത്.

വിപിന്‍ വേണുഗോപാല്‍ എഡിറ്റിംഗും സംവിധാനവും നിര്‍വഹിച്ച കവര്‍ സോംഗിന്റെ പ്രധാന പ്രത്യേകത കിടിലന്‍ ഡാന്‍സ് ആണ്. അയ്യപ്പദാസ് വിപി, അനു ഓംകാര, സജിത്ത് ശശിധര്‍, ശിവപ്രസാദ് എന്നിവരാണ് വീഡിയോയില്‍ തകര്‍പ്പന്‍ ഡാന്‍സ് കാഴ്ചവെച്ചിരിക്കുന്നത്.

Exit mobile version