അവളുടെ മുഖത്തെ ആ തുണി മാറ്റിയില്ലായിരുന്നെങ്കില്‍ സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്യുമായിരുന്നു ! വൈറലായി വീഡിയോ

@awezdarbar എന്ന ടിക് ടോക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ വളരെപ്പെട്ടെന്ന് തന്നെ വൈറലായി

അമ്മയോടും സഹോദരിയോടും മകളോടും മാത്രം മാന്യമായി പെരുമാറിയാല്‍ മതിയോ? ഈ ചോദ്യവുമായി ഇറങ്ങിയ ഒരു ടിക് ടോക് വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നടന്നു പോകുന്ന ഒരു പെണ്‍കുട്ടിയുടെ മുഖം തുണി കൊണ്ട് മൂടി മൂന്ന് ആണ്‍കുട്ടികള്‍ അവളെ പിടിച്ച് കൊണ്ടുപോകുന്നു. ശേഷം ആവളെ നിലത്ത് കിടത്തി കൊകാലുകള്‍ പിടിച്ചു വെയ്ക്കുന്നു.

ഇവരുടെ സംഘത്തിന്റെ നേതാവ് ഇവര്‍ക്കടുത്തെത്തി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ഒരുങ്ങുന്നു. അതിനിടയില്‍ അവളുടെ മുഖത്ത് തുണി മാറ്റിയ ആയാള്‍ കണ്ടത് സ്വന്തം സഹോദരിയുടെ മുഖം. ഞെട്ടിപ്പോയ അയാള്‍ കൂട്ടുകാരുടെ പിടിയില്‍ നിന്നും അവളെ മോചിപ്പിക്കുന്നു.

കരഞ്ഞുകൊണ്ട് പെണ്‍കുട്ടി പോകുകയും ആണ്‍കുട്ടികള്‍ തല താഴ്ത്തി നില്‍ക്കുന്നതുമാണ് വീഡിയോ. @awezdarbar എന്ന ടിക് ടോക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ വളരെപ്പെട്ടെന്ന് തന്നെ വൈറലായി.

വീഡിയോ കാണാം…

Exit mobile version