കുലസ്ത്രീയുടെ സിന്ദൂരം കൊണ്ട് ജീവിതം വഴിമുട്ടിയ കാക്ക ഒടുവില്‍ വേഷം മാറുകയാണ് സൂര്‍ത്തുക്കളെ.. വേഷം മാറുകയാണ്..! ഹിറ്റായി കാക്കയും സിന്ദൂരവും, കാക്കകൊത്താത്തമ്മ അവാര്‍ഡ് നല്‍കി ട്രോളന്മാരും

പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച് ഒരു ക്ഷേത്രത്തില്‍ നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത് എത്തിയ സ്ത്രീയെ ഒരു സംഘം യുവതികള്‍ ചേര്‍ന്ന് അക്രമിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. ഇതിന് പിന്നാലെ ട്രോളന്മാരും വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ പരിപാടിയില്‍ എത്തിയ യുവതി ഒറ്റയ്ക്കായിരുന്നു നിയമത്തിനെതിരെ പ്രതിഷേധിച്ചത്. എന്നാല്‍ ഈ യുവതിയെ എതിര്‍ത്ത് നിരവധി യുവതികള്‍ രംഗത്ത് എത്തി. ‘ ഞാനിത് തൊടുന്നത് എന്തിനാന്നറിയോ എനിക്ക് രണ്ടു പെണ്മക്കളാ.. അതിനെ ഒരു കാക്കയും തൊടാണ്ടിരിക്കാനാ..’ എന്ന് അതിനിടെ ഒരു സ്ത്രീ തന്റെ സിന്ദൂരത്തില്‍ തൊട്ടുകൊണ്ട് പറഞ്ഞു.

ഈ ഡയലോഗാണ് ഇപ്പോള്‍ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഏതാനും ട്രോളുകള്‍ കാണാം.

Exit mobile version