ഷോപ്പിങ് പ്രേമികള്‍ക്കായി സിംപിള്‍ ആന്റ്‌ പവര്‍ഫുള്‍ ബാഗുകള്‍ വിപണിയില്‍

കോട്ടണ്‍, വൂവണ്‍, അണ്‍വൂവണ്‍, സിപ്പര്‍, ജ്യൂട്ട്, ടോടോ ബാഗ്, പേപ്പര്‍ ബാഗ് തുടങ്ങി ആവശ്യാനുസരണം തെരഞ്ഞെടുക്കാന്‍ നിരവധി ഓപ്ഷനുകളാണ് ഇവയില്‍ ഉള്ളത്

ഷോപ്പിങ് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കുട്ടികള്‍ മുതല്‍ മുതിര്‍നവര്‍ വരെ ബാഗ് ഉപയോഗിക്കുന്നുണ്ട്. ബാഗുകളില്‍ ജ്യൂട്ടും,കോട്ടണ്‍ പോലുള്ളവ ഒരേ സമയം ലാളിത്യമുള്ളതും ഫാഷനബിളുമാണ്. കോട്ടണ്‍, വൂവണ്‍, അണ്‍വൂവണ്‍, സിപ്പര്‍, ജ്യൂട്ട്, ടോടോ ബാഗ്, പേപ്പര്‍ ബാഗ് തുടങ്ങി ആവശ്യാനുസരണം തെരഞ്ഞെടുക്കാന്‍ നിരവധി ഓപ്ഷനുകളാണ് ഇവയില്‍ ഉള്ളത്.

ഒരേ ബാഗിന്റെ തന്നെ ഏഴോളം കളറുകള്‍ ആമസോണ്‍ ഉള്‍പ്പെടയുള്ള സൈറ്റുകളില്‍ ലഭ്യമാണ്. പ്ലാസ്റ്റിക്ക് , ലെതര്‍ ബാഗുകളേക്കാള്‍ ഇക്കോ ഫ്രന്‍ലിയാണ് ജ്യൂട്ടും കോട്ടണും പോലുള്ളവ.
മാത്രമല്ല 140 രൂപ മുതല്‍ 1000 രൂപ വരെയുള്ള ബാഗുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. യാത്രകളില്‍ കൂടെ കൊണ്ട് പോകാനും കഴുകിയുണക്കി സൂക്ഷിക്കാനും എളുപ്പമാണെന്നതും ഇവ തെരഞ്ഞെടുക്കാനുള്ള കാരണമാണ്.

Exit mobile version