സംസ്ഥാനത്ത് ഇന്ന് 8764 പേര്‍ക്ക് കൊവിഡ്; 21 മരണം; 7723 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8764 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 21 മരണങ്ങളാണ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 95407 ആയി. കഴിഞ്ഞ് 24 മണിക്കൂറിനിടയില്‍ 48253 സാമ്പിളുകള്‍ പരിശോധന നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. 7723 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.

കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന തിരുവനന്തപുരത്ത് രോഗവ്യാപന തോത് കുറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ മാതൃകപരമായ പ്രവര്‍ത്തനം കൊണ്ടാണ് ഇതു സാധ്യമായത്. ജനങ്ങളും നല്ല രീതിയില്‍ സഹകരിച്ചു. എന്നാല്‍ ചില മേഖകളില്‍ ആളുകളുടെ സഹകരണം തികച്ചും നിരാശയുണ്ടാക്കുന്ന തരത്തിലാണ്. ചില മത്സ്യചന്തകള്‍, വഴിയോര കച്ചവട സ്ഥാപനങ്ങള്‍ എന്നിവടിങ്ങളില്‍ സാമൂഹിക അകലം അടക്കമുളള കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡിനെ തുടര്‍ന്ന് ജോലി പോയി നാട്ടിലെത്തി റോഡിന് വശങ്ങളില്‍ ചെറുകിട കച്ചവടം നടത്തി ജീവിക്കുന്ന നിരവധിയാളുകളുണ്ട്. ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങി ഇവരെ നമ്മുക്ക് സഹായിക്കാം. പക്ഷേ അത്തരം കേന്ദ്രങ്ങളില്‍ ആളുകള്‍ വല്ലാതെ കൂട്ടം കൂടുന്നതും കൃത്യമായി സുരക്ഷാ മാനദണ്ഡം പാലിക്കത്തതും ശരിയായ കാര്യമല്ല. ഇതു വഴിയോരക്കച്ചവടക്കാര്‍ക്ക് കൂടി ബുദ്ധിമുട്ടാണ്. അതിനാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കച്ചവടം നടത്തണം. കച്ചവടക്കാരനും ഉപഭോക്താവും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചിലയിടങ്ങളില്‍ കുട്ടികള്‍ക്ക് സ്വകാര്യ ട്യൂഷന്‍ നടന്നു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. നിരവധി കുട്ടികള്‍ ഓണ്‍ലൈന്‍ പരീക്ഷയ്ക്കും മറ്റുമായി ട്യൂഷന് പോകുന്നു. തലസ്ഥാന ജില്ലയില്‍ പ്രതിദിനം കൊവിഡ് പോസീറ്റീവായവരില്‍ 15 വയസിന് താഴെയുള്ള വലിയൊരു ശതമാനം കുട്ടിക്കളുണ്ട്. ഇക്കാര്യം മാതാപിതാക്കള്‍ ശ്രദ്ധിക്കുകകയും കരുതല്‍ സ്വീകരിക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version