സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കൂടി കൊവിഡ്; അഞ്ച് മരണം; 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു.സമ്പര്‍ക്കത്തിലൂടെ 1061 പേര്‍ക്ക് രോഗം ബാധിച്ചു. ഉറവിടമറിയാത്ത 73 കേസുകളുണ്ട്. 814 പേര്‍ക്ക് രോഗമുക്തി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

വിദേശത്ത് നിന്ന് 77, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 94. 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. അഞ്ച് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മാമ്പുറം ഇമ്പിച്ചിക്കോയ ഹാജി, കൂടാളിയിലെ സജിത്ത്, ഉച്ചകട സ്വദേശി ഗോപകുമാര്‍, എറണാകുളത്തെ പിജി ബാബു, ആലപ്പുഴ സുധീര്‍ എന്നിവരാണ് മരിച്ചത്.

അഞ്ച് ജില്ലകളില്‍ ഇന്ന് രോഗബാധിതരുടെ എണ്ണം നൂറില്‍ അധികമാണ്. തിരുവനന്തപുരം 289, കാസര്‍കോട് 168, കോഴിക്കോട് 149, മലപ്പുറം 142,പാലക്കാട് 123. തിരുവനന്തപുരത്ത് 150 പേര്‍ക്ക് രോഗമുക്തി. 27608 സാമ്പിള്‍ 24 മണിക്കൂറിനിടെ പരിശോധിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version