അസ്യൂസും ഫ്‌ളിപ്പ്കാര്‍ട്ടും കൈകോര്‍ക്കുന്നു; ഉപഭോക്താക്കള്‍ ഇനി ആക്‌സസറീസിനായി ഓടേണ്ട

സെന്‍ഫോണിന്റെ ഒര്‍ജിനല്‍ ആക്‌സസറീസാണ് ഇനി മുതല്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് ലഭ്യമാകുക

അസ്യൂസിന്റെ സെന്‍ഫോണ്‍ ആക്‌സസറീസ് ഇനി മുതല്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് ലഭ്യമാകും. രണ്ട് കമ്പനികളും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. സെന്‍ഫോണിന്റെ ഒര്‍ജിനല്‍ ആക്‌സസറീസാണ് ഇനി മുതല്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് ലഭ്യമാകുക. ഇത് സംബന്ധിച്ച കരാറില്‍ ഫ്‌ളിപ്പ്കാര്‍ട്ടും അസ്യൂസും ഒപ്പുവെച്ചു.

അസ്യൂസിന്റെ ട്രാവല്‍ അഡാപ്ടര്‍, യുഎസ്ബി കേബിള്‍, പവര്‍ബാങ്ക്, ടൈപ്പ് സി കേബിളുകള്‍ തുടങ്ങിയവയാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭ്യമാകുക. 299 രൂപ മുതലാണ് വില. സെന്‍ഫോണിന്റെ ഒര്‍ജിനല്‍ ആക്‌സസറീസ് ഫ്‌ളിപ്പ്കാര്‍ട്ട് വഴി ലഭിക്കുന്നതോടെ ഉപഭോക്താക്കളുടെ പരാതികള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് അസ്യൂസ് ഇന്ത്യ ഡയറക്ടര്‍ ദിനേഷ് ശര്‍മ്മ അഭിപ്രായപ്പെട്ടു.

Exit mobile version