ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണ അവസരം; ആമസോണില്‍ ആപ്പിള്‍ ഫെസ്റ്റ് 22ന്

ഡിസ്‌കൗണ്ട് വിലയില്‍ വില്‍പനക്ക് വെക്കുന്നത്. ഈ മാസം 22 ന് ആരംഭിച്ച ഫെസ്റ്റ് 28 നാണ് അവസാനിക്കുന്നത്

ആമസോണില്‍ ആപ്പിള്‍ ഫെസ്റ്റ് സെയിലിന് ആരംഭം. ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു സുവര്‍ണ്ണ അവസരമായിരിക്കും. തെരഞ്ഞെടുക്കപ്പെട്ട ആപ്പിള്‍ പ്രൊഡക്ടുകളാണ് ഡിസ്‌കൗണ്ട് വിലയില്‍ വില്‍പനക്ക് വെക്കുന്നത്. ഈ മാസം 22 ന് ആരംഭിച്ച ഫെസ്റ്റ് 28 നാണ് അവസാനിക്കുന്നത്.

ഐഫോണുകള്‍, മാക്ബുക്, ആപ്പിള്‍ വാച്ച്, ഐപാഡ് എന്നിവ സ്വന്തമാക്കാം. നോ കോസ്റ്റ് ഇഎംഐ സൗകര്യവും നല്‍കുന്നുണ്ട്. പുതിയ മോഡലുകളിലൊന്നായ ഐഫോണ്‍ ടെന്‍ മോഡലിന് 73,999 രൂപയും(64ജിബി) ഐഫോണ്‍ ടെന്‍ ആര്‍ മോഡലിന് 67,999(64ജിബി) രൂപയുമാണ് വില. ഈ മോഡലുകളുടെ 128,256 ജിബി വാരിയന്റുകള്‍ക്കും ഡിസ്‌കൗണ്ട് ലഭ്യമാണ്.

ഐഫോണ്‍ സിക്സ് എസ് 27,999 രൂപക്കാണ് വില്‍പന. ഐഫോണ്‍ ടെന്‍ എസ് മാക്സ്, ഐഫോണ്‍ ടെന്‍ എസ്, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 8, ഐഫോണ്‍ 7 എന്നിവക്കാണ് നോ കോസ്റ്റ് ഇഎംഐ സൗകര്യം ലഭിക്കുക.ഒപ്പം ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചുകള്‍ക്കും ഡിസ്‌കൗണ്ട് ലഭ്യമാണ്.
ആറാം തലമുറ വിഭാഗത്തില്‍പെട്ട ഐപാഡുകളാണ് വില്‍പ്പനക്കുണ്ട്. 24,990 രൂപയാണ് ഡിസ്‌കൗണ്ട് വില.

Exit mobile version