അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ വിളിക്കാന്‍ ഇനി ഒറ്റ നമ്പര്‍; എമര്‍ജന്‍സി നമ്പര്‍ പുറത്ത് വിട്ടു

ഇനിമുതല്‍ രാജ്യത്ത് പോലീസ്, ആംബുലന്‍സ്, അഗ്‌നിശമന സേന, ദുരന്തനിവാരണം എന്നീ സേവനങ്ങള്‍ ലഭ്യമാകാന്‍ 112 എന്ന നമ്പര്‍ ഡയല്‍ ചെയ്താല്‍ മതിയാകും.

ന്യൂഡല്‍ഹി: അടിയന്തര സാഹചര്യങ്ങളില്‍ വിളിക്കാനുള്ള എമര്‍ജന്‍സി ഹെല്‍പ് ലൈന്‍ നമ്പര്‍ പുറത്തിറക്കി. 112 ആണ് നമ്പര്‍. ഇനിമുതല്‍ രാജ്യത്ത് പോലീസ്, ആംബുലന്‍സ്, അഗ്‌നിശമന സേന, ദുരന്തനിവാരണം എന്നീ സേവനങ്ങള്‍ ലഭ്യമാകാന്‍ 112 എന്ന നമ്പര്‍ ഡയല്‍ ചെയ്താല്‍ മതിയാകും.

കേന്ദ്ര മന്ത്രി രാജ്നാഥ് സിങാണ് നമ്പര്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. പോലീസ്(100), ഫയര്‍ (101), ഹെല്‍ത്ത്(108), വനിത(1090) എന്നീ നമ്പറുകള്‍ക്ക് പുറമെയാണ് പുതിയ ഹെല്‍പ്പ് ലൈന്‍ പുറത്തുവിട്ടത്.

Exit mobile version