ടെക് ലോകത്തെ അമ്പരപ്പിക്കാന്‍ വീണ്ടും ജിയോ! 5ജി ഫോണുകളും നെറ്റ്‌വര്‍ക്കും ഏപ്രിലില്‍ എത്തും

വീണ്ടും രാജ്യത്ത് മറ്റൊരു ജിയോ വിപ്ലവം വരുന്നു. അടുത്തവര്‍ഷം ഏപ്രിലില്‍ ജിയോയുടെ 5 ജി ഫോണുകളും നെറ്റ്‌വര്‍ക്കും എത്തുമെന്ന് റിപ്പോര്‍ട്ട്. 5ജി ഫോണ്‍ നിര്‍മ്മിക്കാനായി ജിയോ മുന്‍നിര കമ്പനികളുമായി ചര്‍ച്ച നടത്തിയതായി ജിയോ വക്താക്കള്‍ അറിയിച്ചു.

‘2019 ജൂലൈയില്‍ 5 ജി സ്പെക്ട്രം ലേലം നടക്കും. അടുത്ത വര്‍ഷം ഏപ്രിലില്‍ തന്നെ രാജ്യത്ത് എല്ലായിടത്തും ജിയോ 5ജി നെറ്റ് വര്‍ക്ക് എത്തും, ഒപ്പം 5ജി മൊബൈല്‍ ഫോണുകളും രംഗത്തെത്തും. ഉപഭോക്താക്കള്‍ക്ക് 5ജി ഫോണ്‍ വാങ്ങുന്നതിനോ ജിയോയുടെ 5ജി നെറ്റ് വര്‍ക്കിങ് സംവിധാനം ലഭിക്കുന്നതിനോ യാതൊരു തടസ്സങ്ങളും ഉണ്ടാവില്ല.’ ജിയോ വക്താവ് അറിയിച്ചു.

2016 സെപ്തംബറില്‍ 4ജി നെറ്റ് വര്‍ക്ക് വന്നിരുന്നെങ്കിലും ജിയോയുടെ 4ജി മൊബൈല്‍ഫോണ്‍ എത്താന്‍ വൈകിയിരുന്നു. എന്നാല്‍ അത്തരം പ്രശ്നങ്ങള്‍ 5ജി യുടെ കാര്യത്തില്‍ ഉണ്ടാവില്ലെന്നും ജിയോ അറിയിച്ചു.

5ജി നെറ്റ്വര്‍ക്കുകളും അതിന് സമാനമായ സംവിധാനങ്ങളും തയ്യാറാക്കുന്നതിനായി ജിയോ ഇപ്പോള്‍ നീക്കം തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി 5ജി സൗകര്യം കൊണ്ടുവരുന്നത് ജിയോ ആയിരിക്കും. 5ജി നടപ്പിലാക്കാന്‍ പുതിയ ഫൈബര്‍ കേബിളുകളും അനുബന്ധ ഉപകരണങ്ങളും ജിയോ തയ്യാറാക്കി കഴിഞ്ഞു.

ഏകദേശം 27 കോടി ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ അത്യാധുനിക സംവിധാനങ്ങളുള്ള ടവറുകളാണ് ജിയോ സ്ഥാപിക്കുവാനായി പോകുന്നത്.

Exit mobile version