പുതു നിറങ്ങളില്‍ സാംസങ് ഗാലക്‌സി നോട്ട് 9, എസ് 9 പ്ലസ്

ഇതോടെ ഗാലക്‌സി നോട്ട്9 ഓഷ്യന്‍ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക്, മെറ്റാലിക് കോപ്പര്‍, ലാവണ്ടര്‍ പര്‍പ്പിള്‍ എന്നിവയടക്കം അഞ്ചു നിറങ്ങളില്‍ ലഭ്യമാകും

സാംസംഗിന്റെ ഗാലക്‌സി നോട്ട്9 ലിമിറ്റഡ് എഡിഷനില്‍ ആല്‍പൈന്‍ വൈറ്റ് നിറവും ഗാലക്‌സി എസ്9 പ്ലസില്‍ ഡ്യൂവല്‍ ടോണ്‍ റേഡിയന്റ് പോളാരിസ് ബ്ലൂ നിറവും അവതരിപ്പിച്ചു.

ഇതോടെ ഗാലക്‌സി നോട്ട്9 ഓഷ്യന്‍ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക്, മെറ്റാലിക് കോപ്പര്‍, ലാവണ്ടര്‍ പര്‍പ്പിള്‍ എന്നിവയടക്കം അഞ്ചു നിറങ്ങളില്‍ ലഭ്യമാകും. ഗാലക്‌സി എസ്9 പ്ലസ് മിഡ്‌നൈറ്റ് ബ്ലാക്ക്, കോറല്‍ ബ്ലൂ, ലൈലാക് പര്‍പ്പിള്‍, സണ്‍റൈസ് ഗോള്‍ഡ്, ബര്‍ഗണ്ടി റെഡ് എന്നിവയ്ക്കു പുറമേയാണ് പുതിയ പോളാരീസ് ബ്ലൂവിലും അവതരിപ്പിച്ചിരിക്കുന്നത്.

ഗാലക്‌സി നോട്ട്9 ആല്‍പൈന്‍ വൈറ്റ് എഡിഷന്റെ 128ജി.ബി 67,900 രൂപയ്ക്കും ഗാലക്‌സി എസ്9 പ്ലസ് പൊളാറീസ് ബ്ലൂ 64ജിബി. 64,900 രൂപയ്ക്കുമാണ് ലഭ്യമാക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ ചാനലുകളില്‍ ഇവ ലഭ്യമാണ്.

Exit mobile version