മൂന്നു നിറങ്ങളില്‍ സാംസങ് ഗ്യാലക്സി എ8എസ്; വിലയറിയാം

മോഡലിന്റെ തന്നെ 8 ജിബി മോഡലും പുറത്തിറക്കുന്നുണ്ട്

സാംസങിന്റെ പുതിയ മോഡലുകളിലൊന്നായ ഗ്യാലക്സി എ8എസിന്റെ വിലവിവരം പുറത്ത്. കഴിഞ്ഞ ആഴ്ച ഫോണ്‍ ചൈനയില്‍ പുറത്തിറക്കിയിരുന്നു. ഇന്‍ഫിനിറ്റി-ഒ ഡിസ്പ്ലെയില്‍ സാംസങ് പുറത്തിറക്കുന്ന ആദ്യ മോഡലാണിത്. ചൈനയിലെ വിലയനുസരിച്ച് 6ജിബി റാം(128ജിബി സ്റ്റോറേജ്) വാരിയന്റുള്ള മോഡലിന് ഇന്ത്യയില്‍ 30,500 രൂപയാണ് വില കണക്കാക്കുന്നത്.

മോഡലിന്റെ തന്നെ 8 ജിബി മോഡലും പുറത്തിറക്കുന്നുണ്ട്. ഇതിന്റെ വില സംബന്ധിച്ച് ഇപ്പോള്‍ റിപ്പോര്‍ട്ടുകളില്ല. ബ്ലാക്, ബ്ലൂ, സില്‍വര്‍ നിറങ്ങളില്‍ മോഡല്‍ ലഭ്യമാണ്. ഡിസ്പ്ലെയില്‍ തന്നെ സെല്‍ഫി ക്യാമറ എന്നത് ഈ മോഡലിന്റെ പ്രധാന പ്രത്യേകതയാണ്.

Exit mobile version