ഫേസ്ബുക്കിന് അമേരിക്കയില്‍ നിന്നുള്ള പരസ്യ വരുമാനത്തില്‍ വന്‍ ഇടിവ്

വിവര ചോര്‍ച്ചയുള്‍പ്പടെ ഫേസ്ബുക്കിന് എതിരെ ഉയര്‍ന്നു വന്ന വിവാദങ്ങളും ഇതിന് കാരണമായതായി വിലയിരുത്തപ്പെടുന്നുണ്ട്

ദോഹ: അമേരിക്കയില്‍ നിന്നുള്ള പരസ്യ വരുമാനത്തില്‍ വന്‍ ഇടിവ് നേരിട്ട് ഫേസ്ബുക്ക്. വിപണി ഗവേഷണ സ്ഥാപനമായ സ്റ്റാന്റേര്‍ഡ് മീഡിയ ഇന്‍ഡെക്‌സ് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 2018 ജൂലൈ ആഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങള്‍ മുന്‍ വര്‍ഷത്തെ അതേ സമയത്തേക്കാള്‍ 16 ശതമാനം മാത്രമാണ് വളര്‍ച്ചയാണുണ്ടായത്. വിവര ചോര്‍ച്ചയുള്‍പ്പടെ ഫേസ്ബുക്കിന് എതിരെ ഉയര്‍ന്നു വന്ന വിവാദങ്ങളും ഇതിന് കാരണമായതായി വിലയിരുത്തപ്പെടുന്നുണ്ട്.

Exit mobile version