വൈ7 പ്രൊ; പുതിയ മോഡലുമായി വാവെയ്

വിയറ്റ്നാമിലാണ് മോഡല്‍ അവതരിപ്പിച്ചത്. ഇന്ത്യയിലേക്ക് ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍

വൈ7 പ്രോ(Y7 Pro) എന്ന മോഡല്‍ അവതരിപ്പിച്ച് വാവെയ്. ഈ വര്‍ഷം അവസാനമാണ് ഇറക്കിയതെങ്കിലും വൈ7 പ്രോ(2019) എന്നാണ് മോഡലിന്റെ പേര്. വിയറ്റ്നാമിലാണ് മോഡല്‍ അവതരിപ്പിച്ചത്. ഇന്ത്യയിലേക്ക് ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിയറ്റ്‌നാമിലെ വില പ്രകാരം ഇന്ത്യയില്‍ ഏകദേശം 11,900 ആവും വില. യൂറോപ്യന്‍ വിപണി ലക്ഷ്യമിട്ട് വാവവെയ്- പി സ്മാര്‍ട്ട് എന്നൊരു മോഡലും അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഈ മോഡലിന്റെ മാതൃകയിലാണ് വൈ7 പ്രോയുടെയും നിര്‍മ്മാണം.

ക്വാല്‍കോം സ്നാപ്ട്രാഗണ്‍ 450 ആണ് പ്രൊസസര്‍. 3ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് അടിസ്ഥാന വാരിയന്റിന്. മൈക്രോ എസ്ഡി കാര്‍ഡ് വഴി വികസിപ്പിക്കാനും കഴിയും. സെല്‍ഫി ക്യാമറക്ക് പ്രാധാന്യം നല്‍കിയുള്ള വാട്ടര്‍ഡ്രോപ് നോച്ച് ഡിസ്പ്ലെയാണ് പ്രധാന ആകര്‍ഷണം.

16 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. അതേസമയം പിന്നില്‍ 13 മെഗാപിക്സലിന്റെയും രണ്ട് മെഗാപിക്സലിന്റെയും ഇരട്ട ക്യാമറകളുണ്ട്. എ.ഐ പ്രത്യേകതയുമുണ്ട്. 6.26 ഇഞ്ചാണ് ഡിസ്പ്ലെയുടെ വലുപ്പം. എച്ച്.ഡി റെസല്യൂഷന്‍ പുറമെ 4000 എം.എ.എച്ചിന്റെ ബാറ്ററി കപ്പാസിറ്റി.

ആന്‍ഡ്രോയിഡ് ഒറിയോ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ഇപ്പോഴത്തെ സെക്യൂരിറ്റി ഫീച്ചറുകളായ ഫേസ് അണ്‍ലോക്ക്, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ തുടങ്ങിയവയും ഉണ്ട്. ഇന്ത്യന്‍ വിപണിയിലേക്ക് ഉടന്‍ തന്നെ എത്തുമെന്നാണ് വിവരം.

Exit mobile version