ചൈനീസ് ടെലികോം കമ്പനി വാവെയ് ഡയറക്ടര്‍ ചാരവൃത്തിക്ക് പോളണ്ടില്‍ അറസ്റ്റില്‍

വാവെയ് കമ്പനി സ്ഥാപകന്റെ മകളായ മെങ് വാങ്ഷുവുനെ കാനഡ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വാവെയ് ഡയറക്ടറുടെ അറസ്റ്റ്

2011 മുതല്‍ ചൈനീസ് ടെലികോം കമ്പനിയായ വാവെയില്‍ ഡയറക്ടറായി പ്രവര്‍ത്തിച്ച വെയ്ജിങ് സ്റ്റനിസിനെ ചാരവൃത്തിയാരോപിച്ച് പോളണ്ടില്‍ അറസ്റ്റിലായി. വാവെയ് കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പോളണ്ട് പൗരനെയും പോളണ്ട് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റലായ പോളണ്ട് പൗരന്‍ പോളിഷ് മുന്‍ ഇന്റലിജന്‍സ് ഓഫീസര്‍ കൂടിയാണ്. വ്യക്തിപരമായി നടത്തിയ ചില പ്രവൃത്തികളാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.എന്നാല്‍ അറസ്റ്റിലായവര്‍ക്കെതിരായ തെളിവുകള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

വാവെയ് കമ്പനി സ്ഥാപകന്റെ മകളായ മെങ് വാങ്ഷുവുനെ കാനഡ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വാവെയ് ഡയറക്ടറുടെ അറസ്റ്റ്. ഇറാന്‍, സിറിയ എന്നീരാജ്യങ്ങള്‍ക്കെതിരായ ഉപരോധം ലംഘിച്ചതിനാണ് വാങ്ഷുവുനെ കാനഡ അറസ്റ്റ് ചെയ്തത്. ജാമ്യത്തിലിറങ്ങിയെങ്കിലും ഇവര്‍ക്ക് ഇതുവരെ കാനഡ വിടാനായിട്ടില്ല. ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സിയുമായി കന്പനിക്ക് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

Exit mobile version