ചുരുട്ടി മടക്കി വെക്കാവുന്ന ടിവി..! ഗൃഹോപകരണരംഗത്ത് തരംഗമാകാന്‍ പുത്തന്‍ മോഡലുമായി എല്‍ജി

ഉല്‍പന്നങ്ങളില്‍ എന്നും പുതുമ കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണ് എല്‍ജി. ഇപ്പോഴിതാ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സൗകര്യത്തിന് ഉപയോഗിക്കാവുന്ന തരത്തില്‍ ടിവിയുടെ ഘടനയില്‍ തന്നെ മാറ്റം വരുത്തിയിരിക്കുന്നു.

ഇനി മുതല്‍ സ്ഥലം ലാഭിക്കാം എന്ന പ്രതേകതയാണ് ഇവിടെ സാധ്യമാകുന്നത്. ചുരുട്ടി മടക്കി വെക്കാവുന്ന ടിവിയാണ് കമ്പനി പരിചയപ്പെടുത്തിയത്. 2019 ഓടെ പുതിയ മോഡല്‍ വിപണിയില്‍ എത്തുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

65 ഇഞ്ചാണ് ടിവിയുടെ വലിപ്പം. എല്‍സിഡി സ്‌ക്രീനുമായി താരതമ്യം ചെയ്താല്‍ ഇവയ്ക്ക് കൂടുല്‍ മികച്ച ദൃശ്യങ്ങള്‍ നല്‍കാന്‍ കഴിയും. മാത്രമല്ല, മടക്കാനും എളുപ്പമാണ്. ഛഘഋഉ സ്‌ക്രീനാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഇതോടൊപ്പം 5ജി വയലന്‍സ് സാങ്കേതിക വിദ്യ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളും കമ്ബനി ആരംഭിച്ചു കഴിഞ്ഞു.

Exit mobile version