ഓട്ടോ പ്ലേ ഫീച്ചറുമായി യു ട്യൂബ്

ഐ ഫോണ്‍ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ അപ്‌ഡേറ്റഡ് വേര്‍ഷനിലൂടെ ലഭിക്കും

ന്യൂഡല്‍ഹി: വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂ ട്യൂബില്‍ ഓട്ടോ പ്ലേ ഫീച്ചര്‍ എത്തുന്നു. അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലുള്ള അപ്‌ഡേറ്റഡ് വേര്‍ഷനിലായിരിക്കും യുട്യൂബ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക.

ഐ ഫോണ്‍ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ അപ്‌ഡേറ്റഡ് വേര്‍ഷനിലൂടെ ലഭിക്കും. യുട്യൂബിന്റെ ഹോം പേജിലെത്തുന്‌പോള്‍ വീഡിയോകളുടെ പല ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത പ്രിവ്യൂ ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യുന്ന വിധത്തിലാണു പുതിയ ഫീച്ചറിന്റെ പ്രവര്‍ത്തനം.

എന്നാല്‍, ഈ പ്രീവ്യൂ വീഡിയോ ദൃശ്യങ്ങള്‍ക്കു ശബ്ദത്തിന്റെ അകന്പടിയുണ്ടാകില്ല. അതേസമയം, വീഡിയോ ദൃശ്യത്തെക്കുറിച്ചുള്ള ലഘുവിവരണം ഓട്ടോ പ്ലേ ചെയ്യുന്ന വീഡിയോയ്‌ക്കൊപ്പം ലഭ്യമാകും. വീഡിയോകള്‍ പ്ലേ ചെയ്യാതെതന്നെ അവയുടെ സംഗ്രഹം എന്താണെന്ന് ഏകദേശ ധാരണയുണ്ടാക്കാന്‍ ഈ ഫീച്ചര്‍ സഹായമാകും.

ഓട്ടോ പ്ലേ ഫീച്ചര്‍ താത്പര്യമില്ലാത്തവര്‍ക്ക് അതു പ്രവര്‍ത്തന രഹിതമാക്കാനും വൈഫൈ ലഭ്യമാകുന്‌പോള്‍ മാത്രം ഓട്ടോ പ്ലേ ഫീച്ചര്‍ പ്രവര്‍ത്തിപ്പിക്കാനും സെറ്റിംഗ്‌സില്‍ സംവിധാനമുണ്ടെന്നും യു ട്യൂബ് അറിയിച്ചു.

Exit mobile version