ഡൗണ്‍ലോഡ് ചെയ്യൂ ‘റബ്ബര്‍ കിസാന്‍’ !ഇനി റബ്ബര്‍ വില അറിയാം മൊബൈല്‍ ആപ്പിലൂടെ

റബ്ബര്‍ കിസാന്‍ ആപ്പ് നോക്കിയാല്‍ റബ്ബറിന്റെ അന്നേ ദിവസത്തെ വിലയും വാര്‍ഷിക ശരാശരിയും മാസ ശരാശരിയും ഉള്‍പ്പടെ സകല വിവരങ്ങളും അടുത്തറിയാം.

കോട്ടയം: ഇനി റബ്ബര്‍ വില അറിയാന്‍ ഇനി ഇന്റര്‍നെറ്റിലും പത്രത്തിലും നോക്കേണ്ട. റബ്ബര്‍ കിസാന്‍ ആപ്പ് നോക്കിയാല്‍ റബ്ബറിന്റെ അന്നേ ദിവസത്തെ വിലയും വാര്‍ഷിക ശരാശരിയും മാസ ശരാശരിയും ഉള്‍പ്പടെ സകല വിവരങ്ങളും അടുത്തറിയാം.

റബ്ബര്‍ ബോര്‍ഡും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും ചേര്‍ന്നാണ് റബ്ബര്‍ കിസാന്‍ എന്ന മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തത്. റബ്ബര്‍ വിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, കൃഷിയെ സംബന്ധിച്ച വിവരങ്ങള്‍, ഓരോ മാസവും ചെയ്യേണ്ട കൃഷിപ്പണികള്‍, ബോര്‍ഡ് സംഘടിപ്പിക്കുന്ന മീറ്റിംഗുകള്‍, പരിശീലന പരിപാടികള്‍, റബ്ബറുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, റബ്ബര്‍ ബോര്‍ഡ് ഓഫീസുകളുടെ വിലാസം തുടങ്ങി റബ്ബര്‍ ഉല്‍പാദന മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും റബ്ബര്‍ കിസാന്‍ ആപ്പില്‍ ലഭ്യമാണ്.

ഗൂഗില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ‘Rubber Kisan’ എന്ന് ടൈപ്പ് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ഉപയോഗിക്കാം.

Exit mobile version