കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കുള്ള വായ്പാ പദ്ധതി; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

കാസര്‍ഗോഡ്: ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ മുഖ്യ വരുമാനദായകനായിരുന്ന 60 വയസ്സില്‍ താഴെ പ്രായമുള്ള, കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം.

കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് ആവിഷ്‌കരിച്ച വായ്പാ പദ്ധതി പ്രകാരം മൂന്ന് ലക്ഷം രൂപയില്‍ താഴെ കുടുംബവാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ അടങ്കല്‍ വരുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ മുഴുവന്‍ തുകയും പദ്ധതി പ്രകാരം ലഭിക്കും.

covid | bignewslive

ആറ് ശതമാനമാണ് വാര്‍ഷിക പലിശ നിരക്ക്.പദ്ധതി അടങ്കലിന്റെ 80 ശതമാനം തുക വായ്പയും ബാക്കി 20 ശതമാനം സബ്സിഡിയുമാണ്. അഞ്ച് വര്‍ഷമാണ് വായ്പാ തിരിച്ചടവ് കാലാവധി. താത്പര്യമുള്ളവര്‍ ജൂണ്‍ 28 നകം www.ksbcdc.com എന്ന കോര്‍പ്പറേഷന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

Exit mobile version