ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത; ‘ക്ലോസ് ഫ്രണ്ട്‌സ്’ ഓപ്ഷന്‍ അവതരിപ്പിച്ചു

പുതിയ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാമിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്

ന്യൂയോര്‍ക്ക്: ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത. ഇനി മുതല്‍ ഫോട്ടോയും വീഡിയോകളും വേണ്ടപ്പെട്ടവരുടെ ഗ്രൂപ്പുകളിലേക്കു മാത്രം ഷെയര്‍ ചെയ്യാനുള്ള പുതിയ ഫീച്ചര്‍ ആണ് ഇന്‍സ്റ്റഗ്രാം അവതരിപ്പച്ചത്. പുതിയതായി ഉള്‍പ്പെടുത്തിയ ‘ക്ലോസ് ഫ്രണ്ട്‌സ്’ ഓപ്ഷന്‍ ഉപയോഗിച്ചാണ് ഈ സംവിധാനം.

ഇന്‍സ്റ്റഗ്രാമില്‍ അടുത്ത സുഹൃത്തുകളുടെ ഗ്രൂപ്പ് ഉണ്ടാക്കിയ ശേഷം അവര്‍ക്കു മാത്രമായി ഇനി മുതല്‍ ചിത്രങ്ങളും വിവരങ്ങളും പങ്കുവെയ്ക്കാന്‍ സാധിക്കും. പുതിയ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാമിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്.

Exit mobile version