ഇടി പരീക്ഷയില്‍ തോറ്റമ്പാതെ മാരുതി സ്വിഫ്റ്റ്; ടെസ്റ്റില്‍ 2 സ്റ്റാര്‍ സുരക്ഷ

സുരക്ഷയില്‍ മുന്‍പന്തിയിലാണ് എന്ന് തെളിയിച്ച് മാരുതി സുസുക്കിയുടെ ജനപ്രിയ കാര്‍ സ്വിഫ്റ്റ്.

പഴയ തലമുറ സ്വിഫ്റ്റിനേക്കാളും സുരക്ഷയില്‍ മുന്‍പന്തിയിലാണ് എന്ന് തെളിയിച്ച് മാരുതി സുസുക്കിയുടെ ജനപ്രിയ കാര്‍ സ്വിഫ്റ്റ്. ഗ്ലോബല്‍ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ സ്വിഫ്റ്റിന് രണ്ടു സ്റ്റാര്‍ ലഭിച്ചു. രണ്ട് എയര്‍ബാഗുകള്‍ ഉള്ള 2018 മോഡല്‍ സ്വിഫ്റ്റാണ് ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചത്.

ഈ വര്‍ഷം ആദ്യം വിപണിയിലെത്തിയമാരുതിയുടെ ഏറ്റവും വില്‍പ്പനയുള്ള കാറാണ് സ്വിഫ്റ്റ്. കഴിഞ്ഞ മാസം മാത്രം 22228 യൂണിറ്റ് സ്വിഫ്റ്റുകളാണ് നിരത്തിലിറങ്ങിയത്.

സെയ്ഫ് കാര്‍സ് ഫോര്‍ ഇന്ത്യ ക്യാംപെയിനിന്റെ ഭാഗമായി ഇന്ത്യയിലെ ജനപ്രിയ കാറുകളുടെയെല്ലാം ക്രാഷ് ടെസ്റ്റ് ഗ്ലോബല്‍ എന്‍സിഎപി നടത്തുന്നുണ്ട്. മാരുതിയുടെ ചെറു എസ്‌യുവി വിറ്റാര ബ്രെസയ്ക്ക് നാല് സ്റ്റാര്‍ ലഭിച്ചിരുന്നു.

64 കിലോമീറ്റര്‍ വേഗത്തില്‍ നടത്തിയ ക്രാഷ് സീറ്റിലെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും 2 സ്റ്റാര്‍ സുരക്ഷ മാരുതി സുസുക്കി നല്‍കുമെന്നാണ് കണ്ടെത്തിയത്. പഴയ തലമുറ സ്വിഫ്റ്റിനെക്കാള്‍ ഏറെ സുരക്ഷിതമാണ് പുതിയ കാര്‍ എന്ന് ഗ്ലോബല്‍ എന്‍സിഎപിയും പറയുന്നു.

Exit mobile version