ഒരുലക്ഷത്തിഎട്ടായിരം രൂപ ചില്ലറയായി ബാത്ത്ടബ്ബില്‍ നല്‍കി, ഐഫോണ്‍ എക്‌സ്എസ് സ്വന്തമാക്കി

മോസ്‌കോ: ഐഫോണ്‍ എക്‌സ്എസ് റെഡിക്യാഷ് കൊടുത്ത് വാങ്ങുവാന്‍ മോഹിക്കാത്ത സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ വിരളമായിരിക്കും. അങ്ങനെ സ്വപ്‌നമായ ഫോണ്‍ വാങ്ങാന്‍ ഒരു കൂട്ടം യുവാക്കള്‍ കണ്ടെത്തിയ മാര്‍ഗം സൈബര്‍ലോകത്ത് വൈറലായിരിക്കുകയാണ്.

റഷ്യയിലെ സ്ലാറ്റ്സ്ലാവ് കോവലംങ്കോ എന്ന ബ്ലോഗറാണ് ഈ ആശയത്തിന് പിന്നില്‍. 1,08000 രൂപയ്ക്ക് സമാനമായ തുകയാണ് ഇവര്‍ ബാത്ത്ടബ്ബില്‍ ചില്ലറയായി നിറച്ചത്. ഇതിന് 350 കിലോ ഭാരം ഉണ്ടായിരുന്നു. ഇതുമായി ഈ അഞ്ച് അംഗ സംഘം സെന്‍ട്രല്‍ മോസ്‌കോയിലെ ഒരു മാളില്‍ സ്ഥിതി ചെയ്യുന്ന ആപ്പിള്‍ സ്റ്റോറിലേക്ക് പോയി. അവിടെ ഒരു ഗാര്‍ഡ് ഇവരെ തടഞ്ഞു. എന്നാല്‍ എന്താണ് ഇതില്‍ വല്ല പ്രശ്‌നവും ഉണ്ടോ എന്ന് ചോദിച്ചതോടെ അയാള്‍ മാറി നിന്നു.

രണ്ട് തവണയാണ് ബാത്ത്ടബ്ബില്‍ ഉണ്ടായിരുന്ന ചില്ലറ എണ്ണിയത്. അതിനുവേണ്ടി മാത്രം ആപ്പിള്‍ സ്റ്റോറുകാര്‍ പുറത്തു നിന്നും ആളെ വരെ എത്തിച്ചു. രണ്ട് മണിക്കൂറാണ് ചില്ലറ എണ്ണുവാനെടുത്ത സമയം.

പിന്നീടാണ് സ്ലാറ്റ്സ്ലാവ് കോവലംങ്കോവിന് 256 ജിബി മോഡല്‍ ഐഫോണ്‍ എക്‌സ്എസ് നല്‍കിയത്.

Exit mobile version