‘പ്രിവ്യൂ’; സ്റ്റിക്കറുകള്‍ക്ക് പിന്നാലെ പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ആര്‍ക്കെങ്കിലും സന്ദേശം അയക്കുന്നതിന് മുന്‍പ് ഒന്നുകൂടി നോക്കി ഉറപ്പുവരുത്താനാണ് ഈ ഫീച്ചര്‍

സ്റ്റിക്കറുകള്‍ക്ക് പിന്നാലെ പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്.’പ്രിവ്യൂ’ എന്ന പുത്തന്‍ ഫീച്ചര്‍ ആണ് വാട്‌സ്ആപ്പ് പുതിയതായി അവതരിപ്പിച്ചത്. ആര്‍ക്കെങ്കിലും സന്ദേശം അയക്കുന്നതിന് മുന്‍പ് ഒന്നുകൂടി നോക്കി ഉറപ്പുവരുത്താനാണ് ഈ ഫീച്ചര്‍.

നേരത്തെ സന്ദേശം ടൈപ് ചെയ്ത ഉടന്‍ തന്നെ അയക്കാം. എന്നാല്‍ പുതിയ ഫീച്ചറില്‍ അയക്കാനുള്ള ക്ലിക്കിന് മുമ്പ് ഒരു വട്ടം കൂടി ആ സന്ദേശം സ്‌ക്രീനില്‍ തെളിയും. വാട്സ്ആപ്പിന്റെ ബീറ്റ വേര്‍ഷനായ 2.18.325ല്‍ ഈ സൗകര്യം ലഭിക്കും.

നേരത്തെ കമ്പനി, വാട്‌സ്ആപ്പ് സ്റ്റിക്കറുകള്‍ കൊണ്ടുവന്നിരുന്നു. ഏറ്റവും പുതിയ ഐഒഎസ് ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളിലാണ് പുതിയ സ്റ്റിക്കര്‍ സൗകര്യം ലഭ്യമാകുന്നത്. ഐഒഎസ് വേര്‍ഷന്‍ 2.18.101, ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 2.18.327 അപ്ഡേറ്റുകളില്‍ സ്റ്റിക്കര്‍ ഓപ്ഷന്‍ ലഭിക്കും. കീബോര്‍ഡിലെ ജിഫിന് തൊട്ടടുത്തുള്ള ഓപ്ഷന്‍ വഴിയാണ് സ്റ്റിക്കറുകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുക.

Exit mobile version