ഇന്റര്‍കോണ്ടിനന്റല്‍ കപ്പ്: ഇന്ത്യയ്ക്ക് തോല്‍വി

അഹമ്മദാബാദ്: ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ ഇന്ത്യയ്ക്ക് തോല്‍വി തുടക്കം. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് താജിക്കിസ്ഥാന്‍ ഇന്ത്യയെ തകര്‍ത്തത്.

ഇന്ത്യ ആദ്യ പകുതിയില്‍ അടിച്ച രണ്ട് ഗോളുകള്‍ക്ക് രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ കൊണ്ട് മറുപടി പറഞ്ഞാണ് അവര്‍ വിജയിച്ചത്. 56′, 58′, 71′, 74 മിനിട്ടുകളിലായിരുന്നു താജിക്കിസ്ഥാന്‍ ഗോളടിച്ചത്.

ന്ത്യയുടെ ദുര്‍ബലമായ പ്രതിരോധം തുറന്നു കാട്ടുന്നതായിരുന്നു രണ്ടാം പകുതി. ആദ്യ പകുതിയില്‍ ഇന്ത്യക്കുണ്ടായിരുന്ന ഭാഗ്യം രണ്ടാം പകുതിയില്‍ ലഭിച്ചില്ല. ഇന്ത്യന്‍ പ്രതിരോധ നിരയുടെ ദൗര്‍ബല്യവും പരിചയക്കുറവും സമര്‍ത്ഥമായി ഉപയോഗിച്ച താജിക്കിസ്ഥാന്‍ ഇന്ത്യയെ തകര്‍ത്തു കളഞ്ഞു. ആദ്യ പകുതിയില്‍ സുനില്‍ ഛേത്രി നേടിയ ഇരട്ട ഗോളുകള്‍ക്കാണ് ഇന്ത്യ മുന്നിലെത്തിയത്.

Exit mobile version