കോഹ്‌ലിയ്ക്കും ധോണിയ്ക്കും അര്‍ധ സെഞ്ചുറി; വിന്‍ഡീസിന് ലക്ഷ്യം 269

മാഞ്ചസ്റ്റര്‍: നായകന്‍ കോഹ്‌ലിയുടെയും ധോണിയുടെയും അര്‍ധ സെഞ്ചുറിയുടെയും കരുത്തില്‍ വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 268 റണ്‍സെടുത്തു. വിന്‍ഡീസിന് വേണ്ടി കെമര്‍ റോച്ച് മൂന്ന് വിക്കറ്റും ജാസണ്‍ ഹോള്‍ഡറും കോട്രെലും രണ്ടു വിക്കറ്റും വീഴ്ത്തി.

നായകന്‍ വിരാട് കോഹ്ലി 72 റണ്‍സുമെടുത്തു. അവസാന നിമിഷം സ്‌കോര്‍ ഉയര്‍ത്തിയ ഹര്‍ദിക് 46 റണ്‍സാണ് നേടിയത്. എംഎസ് ധോണി അര്‍ധ സെഞ്ചുറിയും നേടി (56).

നേരത്തെ കോഹ്ലിയും രാഹുലും ഒഴികെയാര്‍ക്കും മുന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. 82 പന്തില്‍ 8 ബൗണ്ടറികള്‍ സഹിതമാണ് കോഹ്‌ലി 72 റണ്‍സെടുത്തത്. രാഹുല്‍ 64 പന്തില്‍ 6 ബൗണ്ടറികളുടെ അകമ്പടിയോടെ 48 റണ്‍സെടുത്തു.

രോഹിത് ശര്‍മ (18), വിജയ് ശങ്കര്‍ (14) കേദാര്‍ ജാദവ് (7) എന്നിവരെയാണ് ഇന്ത്യക്ക് നേരത്തെ നഷ്ടമായത്. വിന്‍ഡീസിനായി കെമര്‍ റോച്ച് മൂന്നും ജാസണ്‍ ഹോള്‍ഡറും കോട്രെലും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

Exit mobile version