നെഞ്ചുവേദന: ബ്രയാന്‍ ലാറ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍

മുംബൈ: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാനല്‍ ചര്‍ച്ചയ്ക്കായി മുംബൈയില്‍ എത്തിയ താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരേലിലെ ഗ്ലോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് വര്‍ഷം മുമ്പ് നെഞ്ച് വേദനയെ തുടര്‍ന്ന് ലാറക്ക് ആന്‍ജിയോപ്ലാസ്റ്റി നടത്തിയിരുന്നു. തുടര്‍ന്ന് സാധാരണ പരിശോധനകള്‍ ഇടക്കിടക്ക് നടത്താറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് രാവിലെയോടെ ചെറിയ രീതിയില്‍ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. എന്നാല്‍ ലാറയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തിന് ഉടന്‍ തന്നെ ആശുപത്രി വിടാന്‍ കഴിയുമെന്നും ഡോക്ടര്‍മാരെ ഉദ്ധരിച്ച്വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ലോകകപ്പിന്റെ ഔദ്യോഗിക സംപ്രേക്ഷകരായ സ്റ്റാര്‍സ്‌പോര്‍ട്സിനായുള്ള ജോലിയുടെ ഭാഗമായാണ് ലാറ മുംബൈയിലെത്തിയത്.

Exit mobile version