രാജസ്ഥാന് ടോസ്; മാറ്റങ്ങളുമായി പഞ്ചാബ്

മൊഹാലി: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

പഞ്ചാബില്‍ സാം കറനു പകരം ഡേവിഡ് മില്ലര്‍ മടങ്ങിയെത്തി. സര്‍ഫറാസ് ഖാനു പകരം അര്‍ഷ്ദീപ് സിംഗും കിംഗ്‌സ് ഇലവനില്‍ കളിക്കും. രാജസ്ഥാനില്‍ മൂന്നു മാറ്റങ്ങളാണുള്ളത്. ആഷ്ടണ്‍ ടേണര്‍, ഇഷ് സോധി, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരാണ് രാജസ്ഥാന്‍ നിരയിലെ മാറ്റങ്ങള്‍. സ്റ്റീവന്‍ സ്മിത്ത്, കൃഷ്ണപ്പ ഗൗതം, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവരാണ് ഇവര്‍ക്ക് വഴിയൊരുക്കിയത്.

Exit mobile version