മലേഷ്യല്‍ ബാഡ്മിന്റണ്‍; ഇന്ത്യന്‍ താരങ്ങള്‍ രണ്ടാം റൗണ്ടില്‍

ക്വാലാലംപൂര്‍: ഇന്ത്യയുടെ സൈന നെഹ്വാളും പി കശ്യപും കെ ശ്രീകാന്തും മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ രണ്ടാം റൗണ്ടില്‍.

ഏഴാം സീഡായ സൈന 14-21, 21-18, 21-18 ന് ഹോംഗ് കോംഗിന്റെ ജോയ് ഷുവാന്‍ ഡെംഗിനെയാണ് കീഴടക്കിയത്. രണ്ടാം റൗണ്ടില്‍ സൈന പുയി യിന്‍യിപ്പിനെ നേരിടും.

സൈനയുടെ ഭര്‍ത്താവ് കൂടിയായ കാശ്യപ് 19-21, 21-19, 21-10 ന് ഡെന്‍മാര്‍ക്കിന്റെ റാസ്മുസ് ഗെംകെയെ തോല്‍പ്പിച്ചു. ശ്രീകാന്ത് ഹോംഗ്കോംഗിന്റെ അന്‍ഗസ് കാലോംഗിനെ 21-17, 21-11 നാണ് കീഴടക്കിയത്.

Exit mobile version