ബാംഗ്ലൂരിൽ ഇന്ത്യയുടെ ദീപാവലി വെടിക്കെട്ട്; നെതർലാൻഡിന് വിജയലക്ഷ്യം 411; ശ്രേയസിനും രാഹുലിനും സെഞ്ച്വറി

ബാംഗ്ലൂർ: സെമിക്ക് മുൻപുള്ള അവസാന മത്സരത്തിൽ നെതർലാൻഡിന് എതിരെ കൂറ്റൻ സ്‌കോർ സ്വന്തമാക്കി ടീം ഇന്ത്യ. 410 എന്ന വൻവിജയലക്ഷ്യമാണ് ഇന്ത്യ നെതർലാൻഡിന് മുന്നിൽ വെച്ചിരിക്കുന്നത്. ബാംഗ്ലൂരിൽ പുരോഗമിക്കുന്ന മത്സരത്തിൽ ടോസ് ലഭിച്ച് ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ ബാറ്റർമാരെല്ലാം തകർത്തടിച്ചു.

ശ്രേയസ് അയ്യരും കെഎൽ രാഹുലും സെഞ്ച്വറി നേടിയപ്പോൾ, രോഹിത് ശർമ്മ(61), വിരാട് കോഹ്‌ലി (51), ശുഭ്മൻ ഗിൽ (51)തുടങ്ങിയവർ അർധ സെഞ്ച്വറിയും നേടി.

ALSO READ- ‘ജീവിതത്തിൽ പരാജയപ്പെട്ടവന് ജീവിക്കാൻ ഒരവകാശവുമില്ല’; വീട് പണി മുടങ്ങിയ വിഷമത്തിൽ ജീവനൊടുക്കി പത്തനംതിട്ടയിലെ 70കാരൻ; സമീപത്തായി കുറിപ്പ്

കെഎൽ രാഹുൽ 64 പന്തിൽ നിന്നാണ് 102 റൺസെടുത്തത്. 94 പന്തിയിൽ നിന്നും 128 റൺസ് ശ്രേയസ് ടീം സ്‌കോറിലേക്ക് സംഭാവന ചെയ്തു.

Exit mobile version