‘അവള്‍ തന്നെക്കാളും കുറച്ചുകൂടി സമയം പിടിച്ചുനിന്നു’; ധോണിയുടെ മകള്‍ കുഞ്ഞു സിവയുടെ വര്‍ക്ക്ഔട്ട് വീഡിയോ

റാഞ്ചി: അച്ഛനൊപ്പം തന്നെ പ്രശസ്തയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എംഎസ് ധോണിയുടെ മകള്‍ സിവയും. ക്യാമറാക്കണ്ണുകള്‍ ഒപ്പിയെടുത്ത കളിക്കിടെയും അല്ലാതെയുമുള്ള സിവയുടെ പ്രവൃത്തികള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

ഇപ്പോഴിതാ അച്ഛനെ പോലെ തന്നെ താനും ഫിറ്റ്‌നസില്‍ ശ്രദ്ധിക്കുന്നയാളാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു വര്‍ക്ക്ഔട്ട് വീഡിയോയിലൂടെ കുഞ്ഞു സിവ. അവള്‍ തന്നെക്കാളും കുറച്ചുകൂടി സമയം പിടിച്ചുനിന്നുവെന്ന അടിക്കുറിപ്പോടെയാണ് സാക്ഷി ധോണി ഈ വീഡിയോ പങ്കുവച്ചത്.

Exit mobile version