ബിസിസിഐയുടെ ഓഫര്‍ വീണ്ടും നിരസിച്ച് രാഹുല്‍ ദ്രാവിഡ് : ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാനില്ല

ന്യൂഡല്‍ഹി : ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാനുള്ള ബിസിസിഐയുടെ ഓഫര്‍ ഇത്തവണയും രാഹുല്‍ ദ്രാവിഡ് നിരസിച്ചതായി റിപ്പോര്‍ട്ട്. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രി ഈ മാസം യുഎഇയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പോടെ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് രാഹുല്‍ ദ്രാവിഡിനെ ബിസിസിഐ സമീപിച്ചത്.

നേരത്തേ 2016, 2017 വര്‍ഷങ്ങളിലും ബിസിസിഐ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് ആ ഓഫര്‍ നിരസിച്ച ദ്രാവിഡ് ജൂനിയര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്തവണയും ദ്രാവിഡ് ഈ തീരുമാനത്തില്‍ ഉറച്ചു നിന്നുവെന്നാണ് റിപ്പോര്‍ട്ട്.

48കാരനായ ദ്രാവിഡ് നിലവില്‍ ബെംഗളുരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ്. ഇതോടൊപ്പം അണ്ടര്‍-19, ഇന്ത്യ എ ടീമുകളുടെ ചുമതലയും ദ്രാവിഡിനാണ്.നേരത്തേ 2018ല്‍ ദ്രാവിഡ് ഇന്ത്യയുടെ ബാറ്റിങ് കണ്‍സള്‍ട്ടന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടുത്തിടെ ജൂലൈയില്‍ ശ്രീലങ്കയില്‍ പരിശീലനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ താല്ക്കാലിക പരിശീലകനായും അദ്ദേഹമുണ്ടായിരുന്നു.

അതേസമയം ശാസ്ത്രിയ്‌ക്കൊപ്പം ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍.ശ്രീധര്‍ എന്നിവരുള്‍പ്പടെയുള്ള മറ്റ് സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളും സ്ഥാനമൊഴിയുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version