രണ്ടു കോടി ലൈക്കുമായി മെസ്സിയുടെ വാമോസ് അർജന്റീന ചിത്രം

കോപ്പ അമേരിക്ക കിരീടം നേടിയ അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ആഘോഷം ആരും തന്നെ മറന്നു കാണില്ല. ഫുട്ബോൾ ജീവിതത്തിൽ ഒരു അന്താരാഷ്ട്ര കിരീടം പോലുമില്ല എന്ന പോരായ്മക്കാണ് മെസ്സി ഇതോടെ മാറ്റം വരുത്തിയത്.

ഫൈനലിന് ശേഷം മെസി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇതിലൊരു ചിത്രം ഇപ്പോൾ ഇൻസ്റ്റഗ്രാം കീഴടക്കുകയാണ്. ഡ്രസ്സിങ് റൂമിൽ മെസ്സി കിരീടം പിടിച്ചു നിൽക്കുന്ന ചിത്രം ഇതുവരെ 20,070,395 ലൈക്കാണ് വാരിക്കൂട്ടിയത്. ഇൻസ്റ്റയിൽ ഏതെങ്കിലും ചിത്രത്തിന് കിട്ടുന്ന ഏറ്റവും കൂടുതൽ ലൈക്കാണിത്.

ആറു ദിവസം മുമ്പാണ് തന്റെ ഔദ്യോഗിക അക്കൗണ്ടിൽ ലയണൽ മെസ്സി മാരക്കാന സ്റ്റേഡിയത്തിൽ നിന്നുള്ള ഈ ചിതം പങ്കുവച്ചത്. വാമോസ് അർജന്റീന എന്ന ഹാഷ് ടാഗോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്

Exit mobile version