ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ശ്രീശാന്ത് സജീവ ക്രിക്കറ്റിലേക്ക്: പ്രസിഡന്റ്‌സ് ട്രോഫി ടി20യില്‍ ജഴ്‌സിയണിയും

sreesanth | bignewslive

ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം എസ് ശ്രീശാന്ത് സജീവ ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു. ആലപ്പുഴയില്‍ അടുത്ത മാസം 17 മുതല്‍ ആരംഭിക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ടി20യിലൂടെയാണ് ശ്രീശാന്ത് തിരികെ വരുന്നത്. കെസിഎ ആണ് മത്സരം സംഘടിപ്പിക്കുന്നത്.സംസ്ഥാനത്തെ രജിസ്റ്റേഡ് താരങ്ങളെ ആറ് ടീമുകളാക്കി തിരിച്ച് കെസിഎ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റാണ് പ്രസിഡന്റ്‌സ് ട്രോഫി.

ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് സെപ്റ്റംബര്‍ 13ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെ ശ്രീശാന്തിനെ തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ കെസിഎ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി കേരള ടൈഗേഴ്‌സ് എന്ന ടീമില്‍ ശ്രീശാന്ത് ഭാഗമാകും. ഏഴ് വര്‍ഷത്തെ വിലക്കായിരുന്നു ബിസിസിഐ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്നത്.

ഇന്ത്യയ്ക്ക് വേണ്ടി 27 ടെസ്റ്റുകളില്‍ നിന്നായി 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്നായി 75 വിക്കറ്റും 37 കാരനായ ശ്രീശാന്ത് നേടിയിട്ടുണ്ട്.10 ടി20 മത്സരങ്ങളില്‍ നിന്നായി ഏഴ് വിക്കറ്റും നേടിയിട്ടുണ്ട്.

Exit mobile version