ഹോക്കി ലോകകപ്പ്; കാനഡയെ തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടറില്‍

ഭുവനേശ്വര്‍: പതിനാലാമത് ഹോക്കി ലോകകപ്പ് പൂള് സിയിലെ മൂന്നാം മത്സരത്തില്‍ കാനഡയെ തകര്‍ത്ത് ഇന്ത്യക്ക് വിജയം. ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം. വിജയത്തോടെ ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യന്‍ നിര നേരിട്ട് ക്വാര്‍ട്ടറില്‍ കടന്നു.

അവസാന പൂള്‍ മത്സരത്തില്‍ ലളിത് ഉപാധ്യായ ഇന്ത്യക്കായി ഇരട്ടഗോള്‍ നേട്ടം സ്വന്തമാക്കി. ലളിത് തന്നെയാണ് കളിയിലെ താരവും. ഹര്‍മന്‍പ്രീത് സിംഗ്, ചിന്‍ഗ്ലേഷന സിംഗ്, അമിത് രോഹിദാസ് എന്നിവരാണു മറ്റു ഗോളുകള്‍ നേടിയത്. ഫ്‌ളോറിസ് വാന്‍ സണ്‍ കാനഡയുടെ ആശ്വാസഗോള്‍ നേടി.

Exit mobile version