ഇന്ത്യ-ബംഗ്ലാദേശ് ഡേനൈറ്റ് ടെസ്റ്റ്: ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നെന്ന് ബിസിസിഐ

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഇന്ത്യയുടെ ആദ്യ ഡേനൈറ്റ് ടെസ്റ്റ് മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം വിറ്റ് തീര്‍ന്നെന്ന് ബിസിസിഐ. ഇനി ബാക്കിയുള്ളത് കോംപ്ലിമെന്ററി ടിക്കറ്റുകള്‍ മാത്രമാണെന്നും അത് വേഗം വിറ്റു തീരുമെന്നും അധ്യക്ഷന്‍ സൗരവ് ഗാംഗുലി അറിയിച്ചു.

വരുന്ന 22നാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഡേനൈറ്റ് ക്രിക്കറ്റ് ടെസ്റ്റ്. ബംഗ്ലാദേശ് പ്രസിഡന്റ് ഷേഖ് ഹസീന, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കേന്ദ്ര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ മത്സരം കാണാനെത്തുമെന്നാണ് വിവരം.

ആദ്യ ടെസ്റ്റില്‍ ഇന്ത്യ മൂന്നു ദിവസം കൊണ്ട് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 150 റണ്‍സിനു പുറത്തായ ബംഗ്ലാദേശിനു മറുപടിയായി ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ ആറു വിക്കറ്റിന് 493 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 213 റണ്‍സിനു പുറത്തായി.

ടെസ്റ്റ് കരിയറിലെ രണ്ടാം ഡബിള്‍ സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളാണ് മത്സരത്തിന്റെ ഗതി തീരുമാനിച്ചത്. രണ്ട് ഇന്നിംഗ്‌സുകളിലായി മുഹമ്മദ് ഷമി ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി.

Exit mobile version