സഞ്ജു സാംസണ് ഇരട്ട സെഞ്ച്വറി; നേട്ടം 125 പന്തിൽ; സച്ചിനൊപ്പം റെക്കോർഡ് കൂട്ടുകെട്ടും

മൂന്നാം വിക്കറ്റിൽ സച്ചിൻ ബേബിക്കൊപ്പം റെക്കോഡ് കൂട്ടുകെട്ടും സഞ്ജു കുറിച്ചു

ബെംഗളൂരു: ലോക റെക്കോർഡുമായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു സാംസൺ ഇരട്ട സെഞ്ച്വറി കുറിച്ചു. ഗോവയ്ക്കെതിരായ ഏകദിന മത്സരത്തിലാണ് സഞ്ജു മിന്നൽ വേഗത്തിൽ ഇരട്ട സെഞ്ചുറി നേടിയത്. 125 പന്തിലാണ് സഞ്ജു ഇരട്ട സെഞ്ചുറിയിലെത്തിയത്. 129 പന്തിൽ 21 ബൗണ്ടറിയും 10 സിക്സറും അടങ്ങുന്ന ഇന്നിങ്സായിരുന്നു സഞ്ജുവിന്റേത്(212 നോട്ടൗട്ട്).

മൂന്നാം വിക്കറ്റിൽ സച്ചിൻ ബേബിക്കൊപ്പം റെക്കോഡ് കൂട്ടുകെട്ടും സഞ്ജു കുറിച്ചു. ഇരുവരും ചേർന്ന് 338 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. സഞ്ജു-സച്ചിൻ കൂട്ടുകെട്ടിന്റെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിന്റെ പിൻബലത്തിൽ കേരളം കൂറ്റൻ സ്‌കോറും നേടി. കേരളം നിശ്ചിത 50 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 377 റൺസെടുത്തു.

10 റൺസെടുത്ത നായകൻ ഉത്തപ്പയും ഏഴ് റൺസെടുത്ത വിഷ്ണു വിനോദും പുറത്തായ ശേഷം ഒത്തുചേർന്ന സഞ്ജു-സച്ചിൻ കൂട്ടുകെട്ട് കേരളത്തെ കൂറ്റൻ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.

Exit mobile version