വിവാഹ ദിനത്തില്‍ വധുവിനൊപ്പം നൃത്തം ചെയ്തത് ‘ഹീറോ’; വൈറലായി വീഡിയോ

വിവാഹദിനത്തില്‍ തന്റെ പ്രീയപ്പെട്ട നായയുമൊത്ത് നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ ഏറെ കൈയ്യടി നേടുന്നത്

ലാസ് വെഗാസ്: അമേരിക്കയില്‍ വിവാഹ വേദിയില്‍ നൃത്തം ചെയ്യുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വിവാഹദിനത്തില്‍ തന്റെ പ്രീയപ്പെട്ട നായയുമൊത്ത് നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ ഏറെ കൈയ്യടി നേടുന്നത്. ബോര്‍ഡര്‍ കോളീ വിഭാഗത്തില്‍പ്പെട്ട ‘ഹീറോ’ എന്ന് വിളിക്കുന്ന നായക്കൊപ്പം സാറാ കര്‍സോന്‍ ഡിവൈന്‍ ആണ് വിവാഹ ദിവസം നൃത്തം ചെയ്തത്.

ലാസ് വെഗാസില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന വിവാഹ ചടങ്ങിലായിരുന്നു മാസ് ഡാന്‍സ് അരങ്ങേറിയത്. ഡോഗ് ട്രെയിനറാണ് സാറ തന്റെ ഏഴ് വയസ്സുള്ള ഹീറോ യെ അതിമനോഹരമായി നൃത്തം പഠിപ്പിച്ചിരുന്നു. സാറ പഠിപ്പിച്ചത് അതേപോലെ കളിക്കുകായിരുന്നു ഹീറോ.

ചാടിയും മറിഞ്ഞും തിരിഞ്ഞും സാറയുടെ ചുമലില്‍ കയറിയുമുള്ള ഹീറോയുടെ ഡാന്‍സിന് ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. സ്‌നേഹത്തിന്റെയും ഒരുമയുടെയും ഒരു പകര്‍പ്പാണ് ആ വിവാഹവേദിയില്‍ അരങ്ങേറിയത്. സാറയുടെയും ഹീറോയുടെയും തകര്‍പ്പന്‍ നൃത്തം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. വീഡിയോ പോസ്റ്റ് ചെയ്ത നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ് കണ്ടത്.

Exit mobile version