പ്രേക്ഷകരെ കൂടി മാനിച്ച പുരസ്‌കാര നിര്‍ണയം,മികച്ചവരില്‍ നിന്ന് കൂടുതല്‍ മികച്ചവരെ തെരഞ്ഞെടുത്തിരിക്കുന്നു ; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് ശാരദക്കുട്ടി

ജൂറിക്കു നന്ദിയെന്നും ശാരദക്കുട്ടി കുറിച്ചു

തിരുവവന്തപുരം: 49ാം മത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് എഴുത്തുകാരി ശാരദക്കുട്ടി. മികച്ചവരില്‍ നിന്നാണ് കൂടുതല്‍ മികച്ചവരെ തെരഞ്ഞെടുത്തിരിക്കുന്നതെന്നും എല്ലാവര്‍ക്കും അഭിനന്ദനങ്ങളെന്നും ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു.

പ്രേക്ഷകരെ കൂടി മാനിച്ച പുരസ്‌കാര നിര്‍ണയം, പ്രേക്ഷകര്‍ മികച്ചവയെന്നു വിലയിരുത്തിയതൊക്കെത്തന്നെ മികച്ചതെന്നു തെരഞ്ഞെടുത്ത ജൂറിക്കു നന്ദിയെന്നും ശാരദക്കുട്ടി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം


‘എത്ര നല്ല സിനിമാനുഭവങ്ങള്‍ പകര്‍ന്നു തന്ന വര്‍ഷമായിരുന്നു 2018! പുതുനിര സിനിമാ പ്രവര്‍ത്തകരുടേതായി തുരുതുരെ തെരുതെരെ സിനിമകള്‍ വന്നു കൊണ്ടേയിരുന്നു. എല്ലാം ഒന്നിനൊന്നു പുതിയതായിരുന്നു.

പ്രേക്ഷകരെ കൂടി മാനിച്ച പുരസ്‌കാര നിര്‍ണയം. പ്രേക്ഷകര്‍ മികച്ചവയെന്നു വിലയിരുത്തിയതൊക്കെത്തന്നെ മികച്ചതെന്നു തെരഞ്ഞെടുത്ത ജൂറിക്കു നന്ദി. മികച്ചവരില്‍ നിന്നാണ് കൂടുതല്‍ മികച്ചവരെ തെരഞ്ഞെടുത്തിരിക്കുന്നത്.

എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.’

Exit mobile version