എന്നെ സുന്ദരവും, അസുന്ദരവുമാക്കിയ എല്ലാ ലഹരിക്കും നന്ദി; മുഖപുസ്തകത്തോട് വിടപറഞ്ഞ് പ്രിയനന്ദനന്‍

ശബരിമലയുമായി ബന്ധപ്പെട്ട് പ്രിയനന്ദനന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു

തിരുവനന്തപുരം: സംവിധായകന്‍ പ്രിയനന്ദനന്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉപേക്ഷിച്ചു. ഇന്നലെ രാത്രിയാണ് മുഖപുസ്തത്തില്‍ നിന്നും വിട പറയുന്നു ,എന്നെ സുന്ദരമാക്കിയ,എന്നെ അസുന്ദരമാക്കിയ,എല്ലാ ലഹരിക്കും,നന്ദിയെന്ന് പ്രിയനന്ദനന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ശബരിമലയുമായി ബന്ധപ്പെട്ട് പ്രിയനന്ദനന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. അതോടൊപ്പം ഐപിസി 153 വകുപ്പ് പ്രകാരം മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന വിധത്തില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്ന ആരോപണത്തില്‍ പോലീസ് പ്രിയനന്ദനനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കൂടാതെ ഇതുമായി ബന്ധപ്പെട്ട് ഒരുകൂട്ടം ആളുകള്‍ പ്രിയനന്ദനന്റെ ദേഹത്ത് ചാണകവെള്ളം ഒഴിച്ചിരുന്നു.

Exit mobile version