‘നില്ല് നില്ലിനെ’പ്പൂട്ടി യൂട്യൂബ്! സൂക്ഷിച്ചോളൂ അക്കൗണ്ട് വരെ പോകും

ഓടുന്ന ബസിന് മുന്നില്‍ പച്ചിലകളുമായി നില്ല് നില്ലുമായെത്തുന്ന ന്യൂജെന്‍ പിള്ളേരെ പൂട്ടാനുള്ള തയ്യാറെടുപ്പിലാണ് യൂട്യൂബ്. ഇത്തരം വീഡിയോ പോസ്റ്റ് ചെയ്താല്‍ യൂട്യൂബ് അക്കൗണ്ട് വരെ പോകാന്‍ സാധ്യതയുണ്ട്. യൂട്യൂബിന്റെ നവീകരണത്തിന്റെ ഭാഗമായാണ് മരണക്കളിയെ പൂട്ടാനൊരുങ്ങുന്നത്.

തനിക്കും മറ്റുള്ളവര്‍ക്കും അപകടത്തിനു വഴിവച്ചേക്കാവുന്ന ചാലഞ്ചുകളും തമാശകളും പരിപൂര്‍ണമായി വിലക്കിയിരിക്കുകയാണിത്. വിഡിയോയിലുള്ളവരുടെ സുരക്ഷ മാത്രമല്ല, കാണുന്ന പ്രേക്ഷകരുടെ സുരക്ഷയും കണക്കിലെടുത്താണ് (അവരും അനുകരിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ്‌)തീരുമാനം.

Exit mobile version