ബിഗ് ബോസ് കളികള്‍ കഴിഞ്ഞു, ഇനി മകള്‍ക്കൊപ്പം..! ഡാന്‍സും പാട്ടുമായി കൊച്ചുരാജകുമാരിക്കൊപ്പം അച്ഛന്‍ ശ്രീശാന്ത്

കൊച്ചി: മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെ കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമാണ്. അദ്ദേഹത്തിന്റെ ബിഗ് ബോസ് കഥകളും അതിലൂടെ നേടിയെടുത്ത സൗഹൃദങ്ങും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നു. എന്നാല്‍, ഷോയില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു ശ്രീശാന്തിന്. എന്നാല്‍ ഇപ്പോള്‍ തന്റെ മകളുമൊത്ത് കളിക്കുന്ന രസകരമായ വീഡിയെ ആണ് വൈറലാകുന്നത്.

ബിഗ് ബോസ് ഷോ അവസാനിച്ചതിന് ശേഷം വീട്ടിലെത്തിയ ശ്രീ തന്റെ മകള്‍ക്കൊപ്പം കളിച്ചുല്ലസിക്കുന്നതിന്റെ വിഡിയോ ആണത്. എന്റെ സ്നേഹം, എന്റെ ലോകം എന്ന വാചകത്തോടെയാണ് ശ്രീ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീയുടേയും മകള്‍ സാന്‍വികയുടേയും ക്യൂട്ട്് വിഡിയോ ആരോധകസ്‌നേഹം നേടിക്കഴിഞ്ഞു. മകളുടെ പാട്ടിനൊപ്പം ചുവടുകള്‍ വെക്കുന്ന ശ്രീയാണ് വിഡിയോയിലുള്ളത്.

ബിഗ് ബോസ് ഷോയില്‍ രണ്ടാം സ്ഥാനം കിട്ടിയതില്‍ വിഷമിച്ചെങ്കിലും സമ്മാനം തന്റെ സുഹൃത്തിലായതില്‍ സന്തോഷിക്കുന്നു എന്ന് ശ്രീ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ശ്രീയാണ് യഥാര്‍ത്ഥത്തില്‍ വിജയി ആകേണ്ടതെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നു. ശ്രീശാന്തിന്റെ മറയില്ലാത്ത പെരുമാറ്റമാണ് ആരാധകരുടെ ഇഷ്ടം സ്വന്തമാക്കാന്‍ സഹായിച്ചത്. സുഹൃത്തായ ദീപികയാണ് ഷോ വിജയി.

Exit mobile version