മണവാളനെയും മണവാട്ടിയേയും കാറില്‍ നിന്നിറക്കി, ബസില്‍ കയറ്റി; വൈറലായി വീഡിയോ; വിവാഹ കോപ്രായത്തിനെതിരെ സമൂഹമാധ്യമങ്ങള്‍

ശവപ്പെട്ടിയില്‍ വരന്റെ യാത്രയും, മണവാട്ടിയെക്കൊണ്ട് ചമ്മന്തി ഉണ്ടാക്കിക്കലുമൊക്കെ വിവാഹ സമയത്തെ സുഹൃത്തുക്കളുടെ തമാശകളില്‍പ്പെടുന്നതാണ്. അത്തരത്തില്‍ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വരനെയും വധുവിനെയും കാറില്‍ നിന്നിറക്കി ബസില്‍ കയറ്റിവിടുന്നു. വളരെപ്പെട്ടെന്ന് തന്നെ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

എന്നാല്‍ പുതുപ്രതീക്ഷകളുമായി പുതു ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്ന പവിത്രമായ ഒരു ചടങ്ങില്‍, ഇത്തരത്തിലുള്ള കോപ്രായങ്ങള്‍ നടത്തുന്ന ശരിയല്ലയെന്നാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയ്ക്ക് വരുന്ന ഭൂരിഭാഗം കമന്റുകളും.

അവയില്‍ ചിലത്…

‘ഭൂമിയില്‍ ഈശ്വരന്‍ കൂട്ടി യോജിപ്പിക്കുന്ന രണ്ടു ജീവിതങ്ങള്‍ ഒന്നാക്കുന്ന ഒരു പുണ്യനിമിഷത്തെ മനുഷ്യന്‍ കോമാളി വേഷം കാട്ടുന്നു അതിനാല്‍ ഇന്നത്തെ കുടുംബ ജീവിതങ്ങളും കഷ്ടം നിറഞ്ഞ യാത്രയാകുന്നു’

‘നല്ലതല്ലിന്റ കുറവുണ്ട് ഈ കൂട്ടുക്കാര്‍ക്ക്. വിവാഹത്തേയും കുടുംബ ജീവിതത്തേയും വെറും തമാശയായി കാണുന്ന ഇന്നത്തെ തലമുറ’

‘വിവാഹ ദിവസം ജീവിതത്തില്‍ ഒന്നേ ഉള്ളു അത് ഇങ്ങനെ നശിപ്പിച്ചു കളയരുത് പ്ലീസ്’

Exit mobile version