അപ്രതീക്ഷിതമായി ഒരു പാമ്പ് മുന്നിലെത്തിയാല്‍ എന്ത് ചെയ്യും? അതും പോലീസ് സ്‌റ്റേഷനില്‍! കാലിനടുത്തെത്തിയ പാമ്പിനെ ചവിട്ടിപ്പിടിച്ച് യുവാവ്; കൗതുകകരമായ വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

പെട്ടെന്നൊരു പാമ്പ് കാലിനടുത്ത് എത്തിയാല്‍ എന്ത് ചെയ്യും? ആരായാലും ഓടി രക്ഷപ്പെടാന്‍ നോക്കും. എന്നാല്‍ തന്റെ കാലിനടുത്തേക്ക് ഇഴഞ്ഞെത്തിയ പാമ്പിനെ ചവിട്ടിപ്പിടിക്കുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വടക്കന്‍ തായ്‌ലാന്‍ഡിലെ ഒരു പോലീസ് സ്‌റ്റേഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിലിരിക്കുകയായിരുന്നു യുവാവ്.

പുറത്തുനിന്നും ഇഴഞ്ഞെത്തിയ പാമ്പ് യുവാവിന്റെ കാലിനടുത്തെത്തി. ആദ്യം ചെറുതായ് ഒന്നു ഞെട്ടിയെങ്കിലും പേടിച്ചോടാനൊന്നും ആള് തയാറായില്ല. മറിച്ച് പാമ്പിനെ കാലുകൊണ്ട് ചവിട്ടിപ്പിടിച്ചു. ശേഷം പാമ്പിനെ കൈയിലെടുത്ത യുവാവ് അകത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ വിളിച്ച വരുത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Exit mobile version